
തിമിംഗലം എന്ന് കേള്‍ക്കുമ്‌ബോള്‍ തന്നെ ഒരു ഭയം തോന്നാത്തവര്‍ ചുരുക്കമായിരിക്കും.കരയിലെ ഏറ്റവും വലിയ മൃഗമായ ആനയുടെ പതിന്മടങ്ങ് വലിപ്പമാണ് നീലത്തിമിംഗലത്തിന് എന്നാണ് ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്നത്. നീലത്തിമിംഗലത്തിന്റെ രൂപം മനസിലേക്ക് വരുമ്‌ബോള്‍ തന്നെ ഒരു നടുക്കമാണ് മുഖത്ത് മിന്നിമറിയുക.ഇപ്പോള്‍ കടലില്‍ ചെറിയ ബോട്ടിന്റെ അടിയിലൂടെ കടന്നുപോകുന്ന കൂറ്റന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പാഡില്‍ ബോര്‍ഡില്‍ സഞ്ചരിക്കുകയാണ് യുവാവ്. ഈ സമയത്താണ് ബോട്ടിന്റെ അടിയിലൂടെ കൂറ്റന്‍ തിമിംഗലം കടന്നുപോയത്. ഒരുനിമിഷം ബോട്ട് മറിച്ചിട്ട് യുവാവിനെ തിമിംഗലം വിഴുങ്ങുമോ എന്ന് ആശങ്ക ജനിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍.
#Argentina #Whale #paddleboarder
international newsKeralaKaumudi2021
0 Comments