തിരുവനന്തപുരം കുറ്റിച്ചലിൽ നിന്നും കോട്ടൂർ പോകുന്ന വഴിവക്കിലാണ് ഈ വൃദ്ധന്റെ സൈക്കിൾ വീട് സൈക്കിളുകൾ കൂട്ടിക്കെട്ടി പനയോലകൾ മേൽക്കൂര യാക്കി ഈ വൃദ്ധൻ തനിക്ക് തല ചായ്ക്കാനായി സ്വന്തം കൈകളാൽ നിർമ്മിച്ചെടുത്ത ഒരു അസാധാരണ വാസസ്ഥലം.
വനത്തിൽ നിന്ന് ഈറയും വിറകും ശേഖരിച്ച് സൈക്കിളിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് ആവശ്യക്കാർക്ക് എത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ വൃദ്ധന്.
കാട്ടാനകളുടെ കൺമുന്നിൽ നിന്നും രക്ഷപ്പെട്ട് കിലോക്കണക്കിന് വിറകുകളും ഈറക്കമ്പുകളും നാട്ടിലെത്തിച്ച് നൽകിയിരുന്ന സോമൻ, നാട്ടുകാർക്ക് അന്ന് ഒരു ഹീറോയായിരുന്നു.
എന്നാൽ ഇന്നത്തെ ഇദ്ദേഹത്തിന്റെ ഈ അവസ്ഥ ഏവരുടെയും കരളലിയിക്കുന്നതാണ്.
റോഡരികിൽ രണ്ട് സൈക്കിളുകൾ നിർത്തി അതിനെ കൂട്ടിക്കെട്ടി പനയോലകൾ മേൽക്കൂര യാക്കി പായയും തലയിണയും പാത്രങ്ങളും ഉള്ളിലാക്കി ഒരു കട്ടൻ ബീഡിയും വലിച്ച് വഴിയരികിൽ ഇങ്ങനെ ഒരേ ഇരുപ്പാണ്.
ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ, ആരോടും പരിഭവമില്ലാതെ നാട്ടുകാർ നൽകുന്ന ഭക്ഷണവും കഴിച്ച് ഈ സൈക്കിൾ വീട്ടിലാണ് സോമൻ തന്റെ വാർദ്ധക്യജീവിതം തള്ളിനീക്കുന്നത്..
കനത്ത മഴയെ തുടർന്ന് കടത്തിണ്ണകളിൽ അഭയം പ്രാപിക്കുന്ന ഇദ്ദേഹത്തിന് ഈ സൈക്കിൾ വീട്ടിൽ നിന്നും ഒരു മോചനം ആവശ്യമാണ്. അതിനായി സുമനസ്സുകളുടെ കനിവും കാത്തിരിക്കുകയാണ്
ഈ വൃദ്ധൻ.
0 Comments